താൻ അഭിനയിച്ച സിബി ഐ സിനിമയുടെ തുടര്‍ച്ചയായി സുരേഷ് ഗോപിയെ വെച്ച് സിനിമ എടുക്കാൻ മമ്മൂട്ടി പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തലുമായി സിബിഐ സിനിമകളുടെ എഴുത്തുകാരനായ എസ് എന്‍ സ്വാമി. ഇതിനകം അദ്ദേഹത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ചർച്ചയുമായി. ഇമ്മാനുവല്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടയിലായിരുന്നു മമ്മൂട്ടി ഇത്തരത്തിലൊരു നിര്‍ദേശം വെച്ചത്. സുരേഷ് ഗോപിയുമായി തനിക്ക് പിണക്കമൊന്നുമില്ലെന്ന് മമ്മൂട്ടി തന്നെ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിക്ക് പിറന്നാളാശംസ നേര്‍ന്ന് സുരേഷ് ഗോപിയും എത്തിയിരുന്നു. സഹോദരന്മാരെപ്പോലെയുള്ള ബന്ധമാണ് ഇവരുടേതെന്ന് അടുപ്പമുള്ളവരും പറഞ്ഞിരുന്നു. എസ് എൻ സ്വാമി പറയുന്നു.
മമ്മൂട്ടിയുടെയും കൂടി അഭിപ്രായം കണക്കിലെടുത്തായിരുന്നു അങ്ങനെയൊരു പ്രോജക്റ്റ് ആലോചിച്ചത്. സിബിഐ ചിത്രത്തില്‍ ‘ഹാരി’ എന്ന് പറയുന്ന കഥാപാത്രത്തെ ഡെവലപ് ചെയ്തു കൊണ്ട് വരാം എന്ന് മമ്മൂട്ടി പറഞ്ഞു. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഇമ്മാനുവല്‍’ എന്ന സിനിമയുടെ സെറ്റില്‍വച്ച് എന്നോടും മധുവിനോടും പറയുകയായിരുന്നു. എസ് എൻ സ്വാമി ഓർക്കുന്നു.ഹാരി എന്ന കഥാപാത്രത്തെ മെയിന്‍ റോള്‍ ആക്കി എന്ത് കൊണ്ട് ശ്രമിച്ചൂടാ എന്ന് അന്ന് മമ്മൂട്ടി ചോദിച്ചു. ഞാന്‍ വളരെ പൂര്‍ണ മനസ്സോടെ പറയുകയാണ്. നിങ്ങള്‍ അയാളെ വച്ചൊന്നു ശ്രമിച്ച് നോക്കൂ അപ്പോള്‍ നിങ്ങള്‍ക്ക് ഒരു ചോയിസ് ആയില്ലേ എന്നൊക്കെ മമ്മൂട്ടി പറഞ്ഞു. സുരേഷ് ഗോപി സിനിമയെ കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ച ആവുന്നത് ,