മലയാള സിനിമയുടെ ഹാസ്യസാമ്രാട്ടായി അറിയപ്പെടുന്ന നടൻ ജഗതി ശ്രീകുമാർ തിരിച്ച് വരികയാണ്. മുൻപ് പലപ്പോഴായി പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും കഥാപാത്രത്തിന് വേണ്ടിയുള്ള മേക്കോവർ നടത്തിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വിടുന്നത്. മമ്മൂട്ടിയെ നായകനാക്കി മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ സീരിസിലെ അഞ്ചാമത്തെ സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ആദ്യ സീസണുകളിൽ വിക്രം എന്ന കഥാപാത്രം ചെയ്തത് ജഗതി ആയിരുന്നു.അഞ്ചാമതൊരു ഭാഗം കൂടി വരുമ്പോൾ ജഗതിയുടെ കഥാപാത്രത്തിനും അതേ പ്രധാന്യം തന്നെയാണ് അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ജഗതിയെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി.
സിബിഐ 5 എന്ന ചിത്രത്തിന്റെ പ്രെമോഷൻഡ് ഭാഗം ആയി മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് ജഗതിയെ കുറിച്ച് മമ്മൂട്ടി സംസാരിച്ചത്. അദ്ദേഹത്തിന് അഭിനയിക്കാൻ വലിയ ആഗ്രഹം ഉണ്ടെന്നാണ് മെഗാസ്റ്റാർ അഭിപ്രായപ്പെട്ടത്. എന്നാൽ ജഗതിയുടെ സിനിമയിലേക്കുള്ള തിരിച്ച് വരവ് കാത്തിരിക്കുകയായിരുന്നു ആരാധകർ. ഒടുവിൽ സി ബി ഐ യിലൂടെ അത് സാധ്യമാവുകയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,.