വിഗ്ഗ് കൊണ്ട് ഇങ്ങനെയും ഒരു ഗുണമുണ്ട്; പക്ഷെ ഭാഗ്യം ഇല്ലാതെ പോയി

വിമാനത്താവളം വഴി സ്വർണം കടത്തുന്ന നിരവധി സംഭവങ്ങൾ നമ്മൾ കണ്ടിട്ടുള്ളതാണ് ,നിരവധി മാർഗ്ഗങ്ങൾ ആണ് സ്വർണം കടത്താൻ ഉപയോഗിക്കുന്നത് എന്നാൽ അത് പോലീസിന്റെ കറിയിൽ പിടിവീഴാരും ഉണ്ട് , എന്നാൽ അങ്ങിനെ ആരും കാണാതെ സ്വർണം കടത്തിയ ഒരു വീഡിയോ ആണ് ഇത് , അബുദാബിയിൽ നിന്നുള്ള ഒരു യാത്രക്കാരൻ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിൽ തന്റെ തലയിൽ വെച്ചിരിക്കുന്ന വിഗ്ഗിൽ 30.55 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രെമിച്ചത് .

 

ഐജിഐ വിമാനത്താവളത്തിലെ ടെർമിനൽ 3ൽ വച്ചാണ് യാത്രക്കാരനെ പിടികൂടിയതെന്ന് കസ്റ്റംസ് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.ഏകദേശം 630.45 ഗ്രാം ഭാരമുള്ള സ്വർണം പുരുഷന്റെ വിഗ്ഗിലും മലാശയത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളുടെ വിഗ്ഗിന് താഴെ നിന്ന് സ്വർണം കണ്ടെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മുടി ഷേവ് ചെയ്‌തതിന് ശേഷം എത്ര ശ്രദ്ധയോടെയാണ് തന്റെ തലയോട്ടിയിൽ സ്വർണക്കൂമ്പാരം വച്ചിരിക്കുന്നതെന്ന് വീഡിയോ കാണിക്കുന്നു. ഉദ്യോഗസ്ഥർ ശ്രദ്ധാപൂർവം വിഗ് ഊരിമാറ്റി സ്വർണം കണ്ടെടുത്തു.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/tDeVbmK29vk

Leave a Reply

Your email address will not be published.