മൂർഖൻ പാമ്പുകടിയേറ്റ് കേരളത്തിലെ പ്രശസ്ത പാമ്പ് രക്ഷാപ്രവർത്തകൻ വാവ സുരേഷിനെ വെള്ളിയാഴ്ച തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റി എന്ന വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത് , അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ ഇപ്പോൾ വലിയ മറ്റം തന്നെ ആണ് വന്നിരിക്കുന്നത് . അദ്ദേഹത്തിന് ഇപ്പോൾ നന്നായി സംസാരിക്കാൻ കഴിയുമെന്നും ഓർമ തിരിച്ചെത്തിയെന്നും ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പറഞ്ഞു. തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലായി, വാവ സുരേഷിന് ഉണ്ടായ അപകടത്തിന്റെ ആഴം ചെറുത് ഒന്നും അല്ല ഉഗ്ര വിഷം ഉള്ള ഒരു മൂർഖൻ പാമ്പുകടിയേറ്റ് ആശുപത്രിയിൽ ഏതു മുൻപ്പ് തന്നെ ഹൃദയ സ്തംപനം ഉണ്ടായിട്ടും ആശുപത്രിയിൽ എത്തുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം 20 % ആയിട്ടും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തു എഴുനേറ്റ് വാവ സുരേഷ് ജീവിതത്തിലേക്കു തിരിച്ചു വന്നു ,
വളരെ അത്ഭുതകരം ആയിട്ടു ആണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത് ,ദൈവത്തിന്റെ കരസ്പർശം ആണ് വാവ സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് ,കാരണം പാമ്പുകടിയേറ്റതു വാവ സുരേഷിന്റെ പകരം വേറെ ആരെങ്കിലും ആണെങ്കിൽ മരണം സംഭവിച്ചേക്കാം, മുന്നൂറിൽ അതികം തവണ പാമ്പുകടിയേറ്റ ഒരാൾ ആണ് വാവ സുരേഷ് ,പാമ്പിൻ വിഷം മൂലം ഒരു കൈ വിരൽ മുറിച്ചു മാറ്റേണ്ട അവസ്ഥ വന്നിട്ടുണ്ട് , പാമ്പുകളുടെ വിഷത്തിനെ എതിർക്കാൻ ഉള്ള ഒരു ശക്തി വാവ സുരേഷിന്റെ ശരീരത്തിൽ ആർജ്ജിച്ചിട്ടുണ്ട് , ഇപ്പോൾ മൂർഖന്റെ കടിയിൽ നിന്നും രക്ഷപെട്ടിരിക്കുകയാണ് വാവ സുരേഷ് ,