തിരുവനന്തപുരം, തലസ്ഥാന നഗരത്തിലെ ശ്രീകാരിയത്തിനടുത്തുള്ള ചെറുവക്കലിൽ ഒരു നിർദ്ധന കുടുംബത്തിൽ ബാഹുലേയൻ, കൃഷ്ണമ്മ ദമ്പതികളുടെ മകനായി സുരേഷ് ജനിച്ചത്. ചെറുപ്പം മുതൽക്കേ പാമ്പുകളോട് താത്പര്യം പ്രകടിപ്പിച്ചിരുന്ന സുരേഷ് 12 വയസ്സിൽ ഒരു മൂർഖൻ കുഞ്ഞിനെ പിടികൂടി രഹസ്യമായി വീട്ടിൽ സൂക്ഷിച്ചിരുന്നു . പാമ്പുകളുടെ സ്വഭാവ രീതികൾ പഠിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. പത്താം ക്ലാസ്സിന് ശേഷം പഠനം നിർത്തിയപ്പോൾ സുരേഷ് ഉപജീവനത്തിനായി വിവിധ ജോലികൾ ചെയ്യാൻ തുടങ്ങി. എന്നാൽ ആളുകൾ അയാളുടെ പാമ്പുകളുമായി ഇടപ്പഴാനുള്ള പ്രാഗൽഭ്യം, സാമാന്യവ്യവഹാരവും അറിഞ്ഞപ്പോൾ, അവരുടെ സമീപത്ത് പാമ്പിനെ കണ്ടെത്തുമ്പോഴെല്ലാം അവർ സഹായത്തിനായി അവന്റെ അടുത്തേക്ക് വരാൻ തുടങ്ങി. ദാരിദ്ര്യത്തിൽ ജനിച്ച വാവ സുരേഷ് തിരുവനന്തപുരം ശ്രീകാര്യം ടൗണിലെ ഒരു ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത് ,
വാവ സുരേഷ് സ്വന്തം ആവശ്യങ്ങളുടെ പിന്നാലെ പോവാതെ മറ്റുള്ളവരുടെ കുറവുകൾ പരിഹരികുകയായിരുന്നു വാവ സുരേഷ് ചെയ്തിരുന്നത് ,അതിനിടയിൽ തന്റെ ജീവിത സാഹചര്യം നല്ല രീതിയിൽ കൊണ്ടുപോവാൻ കഴിഞ്ഞില്ല , അതിനിടയിൽ ആണ് വാവ സുരേഷിന് പാമ്പിന്റെ കടിയേറ്റതും ആശുപത്രിൽ പ്രവേശിപ്പിച്ചതും , അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു വാവ സുരേഷ് , കഴിഞ്ഞ ദിവസം ആണ് വാവ സുരേഷിന്റെ ജീവിത സാഹചര്യം ഒരു വീഡിയോ രൂപത്തിൽ പുറത്തു വന്നത് ഒരു നല്ല വീടുപോലും അയാൾക്ക് ഇല്ല ,ഈ നാട്ടുകാരുടെ മനസിനെ സന്തോഷിപ്പിക്കുന്ന വാവ സുരേഷിന് ഒരു വീട് ഒരുക്കാൻ പോവുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ , അതിനെ കുറിച്ച് സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് ,